---
title: "ആക്ഷൻ ഹീറോ ബിജു' താരം 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ"
english_title: "Action Hero Biju' star caught with 52 liters of liquor by excise department"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342721/Action Hero Biju' star caught with 52 liters of liquor by excise department"
published_at: "2026-02-18T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995a7b49584e_1001114032.jpg"
keywords: []
---

# ആക്ഷൻ ഹീറോ ബിജു' താരം 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ

> **Lead Summary:** 52 ലിറ്റർ വിദേശമദ്യവുമായി ആക്ഷൻ ഹീറോ ബിജു സിനിമ താരം അൽക്കു എന്ന ഷഫീഖ് എക്സൈസ് പിടിയിൽ. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെകടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അൽക്കു ഷഫീഖിനെ പിടികൂടുന്നത്.52 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് ഷെഫീക്കിന്റെ പക്കൽ നിന്നും പിടികൂടിയത്. ഇതിൽ 15 ലിറ്റർ വിദേശമദ്യവും ബാക്കി 58 ബോട്ടിൽ ബിയറുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. മദ്യം കടത്തിയ കാറും എക്സൈസ് പിടിച്ചെടുത്തു.

## Article Content

52 ലിറ്റർ വിദേശമദ്യവുമായി ആക്ഷൻ ഹീറോ ബിജു സിനിമ താരം അൽക്കു എന്ന ഷഫീഖ് എക്സൈസ് പിടിയിൽ. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെകടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അൽക്കു ഷഫീഖിനെ പിടികൂടുന്നത്.52 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് ഷെഫീക്കിന്റെ പക്കൽ നിന്നും പിടികൂടിയത്. ഇതിൽ 15 ലിറ്റർ വിദേശമദ്യവും ബാക്കി 58 ബോട്ടിൽ ബിയറുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. മദ്യം കടത്തിയ കാറും എക്സൈസ് പിടിച്ചെടുത്തു.

കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവർക്ക് അൽക്കു തന്റെ വാഹനത്തിൽ എത്തിച്ച് നൽകുമായിരുന്നു. ഇത്തരത്തിൽ മദ്യമെത്തിച്ച് നൽകിയതിനെ തുടർന്നാണ് ഷെഫീക്കിനെ എല്ലാവരും അൽക്കു എന്ന് വിളിക്കുന്നത്. മലപ്പുറം തിരുരങ്ങാടി സ്വദേശിയാണ് ഷഫീക്ക്.

ആക്ഷൻ ഹീറോ ബിജു സിനിമയിൽ ഒരു കോടതി രംഗത്തിലൂടെയാണ് അൽക്കു ശ്രദ്ധേയനാകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342721/Action Hero Biju' star caught with 52 liters of liquor by excise department)